×

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ തീരുമാനത്തിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.

ഓണ്‍ലൈന്‍ മീഡിയ, ന്യൂസ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിയമം രൂപീകരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏപ്രില്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടാതെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ഫെഡറേഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയിലെ അംഗങ്ങളായിരിക്കും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും സമിതി മുന്നോട്ട് വെയ്ക്കും. പ്രിന്റ് , ബ്രോഡ്കാസ്റ്റിങ് മീഡിയകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കുന്നില്ല. ഇതിനാലാണ് പുതിയ നിയമം രൂപീകരിക്കാന്‍ കേന്ദ്രര്‍ക്കാര്‍ ഒരുങ്ങുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സംബന്ധിച്ച നിയമം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കഴിഞ്ഞ ദിവസം ഭേദഗതി ചെയ്തിരുന്നു. പുതിയ ഭേദഗതി പ്രകാരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top