×

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ദില്ലി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര , യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഓര്‍ഡിനന്‍സിന് പകരം ഇന്നലെ ബില്ല് പാസ്സാക്കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലില്‍ നല്‍കിയ ഹര്‍ജി സാങ്കേതികമായി അപ്രസക്തം ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍ ഹര്‍ജി ഭേദഗതി ചെയ്യുന്ന കാര്യം ഇന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിം കോടതിയെ അറിയിച്ചേക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തത് ആണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

മെഡിക്കല്‍ കൊളെജുകള്‍ക്ക് പ്രത്യക്ഷത്തില്‍ സാധിക്കാത്തത് പരോക്ഷമായി ചെയ്തു കൊടുക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് എന്നും മറ്റ് സംസ്ഥാനങ്ങളും ഈ പാത പിന്തുടര്‍ന്നാല്‍ രാജ്യത്ത് നിയമവിരുദ്ധമായി നേടിയ എല്ലാ മെഡിക്കല്‍ പ്രവേശനവും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നും കൗണ്‍സില്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യും എന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഇന്ന് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top