×

ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.

ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ, സ്വാ​സി​ല​ൻ​ഡ്, സാം​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിലാണ് രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശനം നടത്തുക. ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ 12വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​മാ​രും എം​പി​മാ​രും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യും സ്വാ​സി​ല​ൻ​ഡും ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പ്ര​സി​ഡ​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം. മൂ​ന്നു ദി​വ​സം ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ ക​ഴി​യു​ന്ന രാ​ഷ്ട്ര​പ​തി ഏ​പ്രി​ൽ എ​ട്ടി​ന് ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പാ​ർ​ല​മെന്റിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് സ്വാ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ മ​വാ​തി മൂ​ന്നാ​മ​ൻ രാ​ജാ​വ് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഏ​പ്രി​ൽ പ​ത്തി​ന് രാം​നാ​ഥ് കോ​വി​ന്ദ് സാം​ബി​യ സ​ന്ദ​ർ​ശി​ക്കും. സാം​ബി​യ പ്ര​സി​ഡ​ന്റു​മാ​യും രാ​ഷ്ട്ര​പ​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top