×

ചുവന്ന അക്ഷരത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ ചങ്ക്‌’ തച്ചങ്കരി റോസ്‌മിയെ കണ്ടെത്തി ഇതാ.. ആ കഥ

ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് അതിനെ ആലുവയിലേക്കു കൊണ്ടുപോയതെന്നും ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ എന്നും ചോദിച്ച്‌ ഒരു പെണ്‍കുട്ടി കെഎസ്‌ആര്‍ടിസിയിലേക്ക് വിളിച്ചതാണ് പ്രചരിച്ചത്. ഇതോടെ ആരാണ് ആ പെണ്‍കുട്ടിയെന്ന ചോദ്യവും ഉയര്‍ന്നു.

പെണ്‍കുട്ടിയുടെ വിളിയെ തുടര്‍ന്ന് ബസ് തിരികെ ഈരാറ്റുപേട്ടയിലേക്ക് തന്നെ നല്‍കാനും ബസ്സിന് ചങ്ക് എന്ന് പേര് നല്‍കാനും കെഎസ്‌ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. ഇതോടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു കെഎസ്‌ആര്‍ടിസി ബസ്സിന് പേരും വീണു. ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരമായ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ഇന്ന തലസ്ഥാനത്ത് വച്ച്‌ അഭിനന്ദന കത്തും തച്ചങ്കരി കൈമാറി. മാതൃകാപരമായ മറുപടി നല്‍കിയ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജോണിയേയും എംഡി അഭിനന്ദന കത്ത് അയച്ചിരുന്നു.

ഫോണ്‍വിളി പ്രചരിച്ചപ്പോഴും കാണാമറയത്തായിരുന്നു റോസ്മി. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്തി തച്ചങ്കരി തലസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ന് രാവിലെ കെഎസ്‌ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ച റോസ്മിക്ക് അഭിനന്ദനക്കത്ത് കൈമാറി. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിക്കൊപ്പം ആണ് റോസ്മി എത്തിയത്. കെഎസ്‌ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും സ്ഥിരം സഞ്ചരിക്കുന്ന ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും ആണ് റോസ്മി പ്രതികരിച്ചത്. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ഇക്കാര്യം കൂട്ടുകാരിയോട് പറഞ്ഞതോടെ ഫോണ്‍ചെയ്ത് ചോദിക്കാന്‍ പറയുകയായിരുന്നു. ഈ ഓഡിയോ വൈറലാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും റോസ്മി പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്ബാണ് കേരളം പിന്നീട് ഏറെത്തവണ കേട്ട ആ ഫോണ്‍വിളി ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നുആലുവ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി.ജോണിയെ തേടി ആ വിളി എത്തിയത്. ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു റോസ്മി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ട്് പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചു. ബസ് തിരിച്ചുകിട്ടാന്‍ പരാതി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ആ ബസ് ചങ്കാണ് ഞങ്ങളുടെ എന്ന പെണ്‍കുട്ടിയുടെ നൊമ്ബരം കേരളം ഏറ്റടുത്തത്.

ഇതിനകം ആ ബസ് ആലുവയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തി. പക്ഷേ ഫോണ്‍വിളി വൈറലായതോടെ എംഡിതന്നെ ഇടപെട്ടു. ഇതോടെ ബസ് ഈരാറ്റുപേട്ടയില്‍ തിരിച്ചെത്തി. ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച ബസ് എന്ന നിലയില്‍ ബസിനു മുന്നില്‍ തന്നെ ചുവന്ന അക്ഷരത്തില്‍ ‘ചങ്ക്’ എന്നു പേരും എഴുതാന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി തന്നെയാണ് ആര്‍എസ്സി 140ക്ക് ‘ചങ്ക് ബസ്’ എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നല്‍കിയ ജോണിക്കു കെഎസ്‌ആര്‍ടിസിയുടെ
അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

ബസ് മാറ്റിയതിന് ആരോടാണ് പരാതി പറയേണ്ടതെന്ന് ചോദിച്ചായിരുന്നു ഫോണ്‍വിളി. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെണ്‍കുട്ടി പേരു പറഞ്ഞിരുന്നില്ല. ഡിഗ്രി വിദ്യാര്‍ത്ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങള്‍ കുറേ പേരുണ്ട് എന്നിങ്ങനെയെല്ലാം പെണ്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. എംഡിക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നല്‍കാനുമായിരുന്നു ജോണി മറുപടി നല്‍കിയത്. ഇതോടെയാണ് വിഷയം ചര്‍ച്ചയായതും തച്ചങ്കരി വിഷയത്തില്‍ ഇടപെടുന്നതും. ഒരു വര്‍ഷത്തിലേറെയായി ഈരാറ്റുപേട്ടയില്‍ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്നു RSC 140. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെയായി രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാരാണ്. ഏതായാലും ചങ്ക് ബസ്സിനെ സ്‌നേഹിച്ച പെണ്‍കുട്ടിയെ കണ്ടെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തച്ചങ്കരി ഇപ്പോള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top