×

സംഘടനയുണ്ടാക്കിയ തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി; ഋഷിരാജ് സിങിന് 10,000രൂപ പിഴ

കൊച്ചി: ശിക്ഷാനടപടിക്ക് വിധേരായ എക്‌സൈസ് ഡ്രൈവര്‍മാരെ തിരിച്ചെടുത്ത ശേഷം സ്ഥലം മാറ്റിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് 10,000 രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം തേടിയിരിക്കുകയാണ് ഋഷിരാജ് സിങ്. വകുപ്പില്‍ ഡ്രൈവര്‍മാരുടെ സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ടു ഡ്രൈവര്‍മാരെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. 250 ഡ്രൈവര്‍മാരാണ് വകുപ്പിലുള്ളത്.

നടപടിക്കെതിരെ ഇരുവരും അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. തിരിച്ചെടുക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവായി. എന്നാല്‍ ഈ ഉത്തരവിനെതിരെ എക്‌സൈസ് വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഇരുവരേയും തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു.

തിരിച്ചെടുത്ത ശേഷം ഇവരെ കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഴയ സ്ഥലത്ത് തന്നെ നിയമിക്കാനും 10,000രൂപ കമ്മീഷണര്‍ പിഴ ഒടുക്കാനുമായിരുന്നു ഹൈക്കോടതി വിധി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top