×

ഭൂമി ആരോപണം; വിജയന്‌ പകരം പി രാജന്‍ MLA വയനാട്‌ ജില്ലാ സെക്രട്ടറിയായേക്കും

യനാട് : ഭൂമി പ്രശ്‌നത്തില്‍ സിപിഎമ്മിനോടു പോലും കൊമ്ബുകോര്‍ത്ത് ശക്തമായ നിലപാടുമായി രംഗത്തുള്ള സിപിഐയ്ക്ക് തലവേദനയായിരിക്കുകയാണ് വയനാട്ടിലെ മിച്ച ഭൂമി വിഷയം. സര്‍ക്കാര്‍ മിച്ച ഭൂമി പണം വാങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി കൂടി കൂട്ടുനിന്നു എന്ന ആരോപണം സിപിഐയെ വലിയ പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ തോതില്‍ കോട്ടം തട്ടിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തില്‍ മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ ഇന്നുചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിജയന്‍ ചെറുകരയെ അന്വേഷണം തീരും വരെയെങ്കിലും മാറ്റിനിര്‍ത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

കെ രാജന്‍ എംഎല്‍എയ്ക്ക് വയനാട് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top