×

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ വ്യാപക അക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്;

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താല്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിക്ക് കൈമാറും.

കൂടുതല്‍ പോലീസ് കരുതലും സുരക്ഷയും ഒരുക്കണമെന്നുള്ള നിര്‍ദേശവും ഡിജിപിയ്ക്ക് ഇന്റലിജന്‍സ് കൈമാറുമെന്നാണ് ഇതുസംബന്ധിച്ച്‌ പുറത്തു വരുന്ന വിവരം. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്ത് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. മിനിമം യാത്രാക്കൂലിയില്‍ വര്‍ധന ഉണ്ടായതിനു പിന്നാലെ എണ്ണ വില വര്‍ധിച്ചതും തുടര്‍ച്ചയായ ഹര്‍ത്താലും മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, തിങ്കളാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.

കൊലപാതകത്തെക്കുറിച്ച്‌ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിച്ച്‌ കുറ്റവാളികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുക. പട്ടികജാതിവര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുവാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top