×

കോണ്‍ഗ്രസ് സഹകരണത്തിന് യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം; മതേതര ശക്തികളുടെ സഹകരണവും ആവശ്യമെന്ന് യെച്ചൂരി

ഹൈദരബാദ്: കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകണമെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികള്‍ കുത്താര്‍ജിക്കണം. ഇതിനായി മതേതര ശക്തികളുടെ സഹകരണവും ആവശ്യമാണ്. മോദി സര്‍ക്കാരിന് നയപരമായ ബദലാകാന്‍ സിപിഐഎമ്മിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ ഇന്ന് തുടക്കമായി. കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗവും സ്വാതന്ത്ര്യ സമരസേനാനിയായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. 763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ആദ്യ രണ്ടു ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണവും ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top