×

പകല്‍ അമ്മേ എന്നു വിളിക്കും… രാത്രി കൂടെക്കിടക്കാന്‍ ക്ഷണിക്കും…” ചാറ്റിംഗും നിര്‍ബന്ധം

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ആദ്യം രംഗത്തു വരുന്നത് നടി ശ്രീ റെഡ്ഡിയാണ് . സിനിമാ മേഖലയിലെ പ്രമുഖര്‍ തനിക്കയച്ച അശ്‌ളീല സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പുറത്തുവിട്ടു. അതിനു പിന്നാലെ കാസ്റ്റിംഗ് കൗച്ചിനെതിരെ നടു തെരുവില്‍ അര്‍ധ നഗ്നമായി പ്രതിക്ഷേധിച്ച ശ്രീറെഡ്ഡിയെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമാ ലോകത്ത് വലിയ ചര്‍ച്ചകളാണ് ഉരുത്തിരിഞ്ഞത്. എന്നാല്‍ നടിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടികളും ഞെട്ടിപ്പിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന സാമ്പത്തിക – ശാരീരിക ചൂഷണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ഡിബേറ്റിലാണ് 15 ജൂനിയര്‍ നടികള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കു വെച്ചത്.

‘അമ്മയുടെയും ആന്റികളുടെയും റോളുകളാണ് അവര്‍ ഞങ്ങള്‍ക്ക് തരാറുള്ളത്. രാവിലെ സെറ്റില്‍ അവര്‍ ഞങ്ങളെ അമ്മേ എന്നു വിളിക്കും. എന്നാല്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുകയും ചെയ്യും. വീട്ടിലെത്തിയാലും നിര്‍ബന്ധിതമായി അവരുമായി വാട്‌സ് ആപ് ചാറ്റ് ചെയ്യേണ്ടതായി വരും . അങ്ങനെയൊരു ചാറ്റില്‍ ഒരാള്‍ക്ക് അറിയേണ്ടത് ഞാന്‍ ഏതു വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും അത് നിഴലടിക്കുന്നതാണോ എന്നുമായിരുന്നു. തെലുങ്ക് സിനിമാരംഗത്ത് 10 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സിന്ധു പറഞ്ഞു.

ലൊക്കേഷനിലെ അവസ്ഥ വളരെ പരിതാപകരമാണ്. വസ്ത്രം മാറാനുള്ള സൗകര്യം പോലും പലപ്പോഴും ഉണ്ടാകില്ല. പലപ്പോഴും പുറത്തുനിന്നാണ് മാറുന്നത്. എന്നാല്‍ താരങ്ങളുടെ കാരവന്‍ വസ്ത്രം മാറാനായി ഉപയോഗിക്കാന്‍ മാനേജര്‍ പറയും. എന്നാല്‍ ഞങ്ങളെ അവര്‍ അതിനനുവദിക്കില്ല. കീടങ്ങളെ പോലെയാണ് ഞങ്ങളെ കാണുന്നത്. ക്രൂരമായിട്ടാണ് സംസാരിക്കുക . സുനിത എന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു. തെലുങ്ക് സിനിമയിലെ സംവിധായകരില്‍ നിന്ന് ഒരു അവസരം ലഭിക്കാന്‍ അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വരുന്ന സംഭവങ്ങള്‍ സാധാരണമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top