×

38-ാമത് സ്ഥാപക ദിനാഘോഷ – മോഡിയെ പേടിച്ച്‌ പൂച്ചയും, എലിയും, ഒന്നിച്ചു ; ഷാ . .

ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച്‌ അമിത് ഷാ. നരേന്ദ്ര മോഡിയെ പേടിച്ച്‌ പൂച്ചയും പട്ടിയും, എലിയും, കീരിയും വരെ ഒന്നിച്ചുവെന്നാണ് മുംബൈയില്‍ നടന്ന ബിജെപിയുടെ 38-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങില്‍ അമിത് ഷാ പ്രസംഗിച്ചത്.

പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ പാമ്ബുകളും കീരികളും പൂച്ചകളും നായകളും എന്തിനു ചീറ്റപ്പുലിയും സിംഹവും വരെ ഉയരമുള്ള മരത്തില്‍ വലിഞ്ഞുകയറും. ജലനിരപ്പു കൂടി ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയിലാണിത്.

മോദി പ്രളയത്തെ പലരും ഭയക്കുന്നു’ 2019-ലെ പൊതുതിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനെ പരിഹസിച്ച്‌ അമിത് ഷാ പറഞ്ഞു. മോദിയെ പേടിച്ച്‌ വിവിധ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികള്‍ ഒരുമിക്കുന്നുവെന്നേ ഉദ്ദേശിച്ചുള്ളൂവെന്നു അമിത് ഷാ പിന്നീട് വിശദീകരിച്ചു.

‘ബിജെപിയുടെ സുവര്‍ണ്ണയുഗം ഇതല്ലെന്നും പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലും പവാറും ഇത് കേള്‍ക്കണമെന്നും ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ലെന്നും ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബിജെപി അത് അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വെറും പത്ത് അംഗങ്ങളെ വെച്ച്‌ തുടങ്ങിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ഇപ്പോള്‍ 11 കോടി അംഗങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top