×

ഹാജരും ഇടപെടലും കുറഞ്ഞ വിമര്‍ശനത്തിന്‌ മറുപടി; 90 ലക്ഷം രൂപ സംഭാവന ചെയ്‌തു

ന്യൂഡല്‍ഹി: എംപിയായിരുന്ന കാലയളവിലെ ശമ്ബളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയിരിക്കുന്നത്. അലവന്‍സുമടക്കം 90 ലക്ഷം രൂപ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറി താരം മാതൃകയായി.

തന്റെ പ്രവര്‍ത്തന കാലയളവില്‍ നിരവധി ജനസേവന പ്രവര്‍ത്തനങ്ങളും സച്ചിന്‍ നടത്തിയിട്ടുണ്ട്. 185 പദ്ധതികള്‍ക്കായി സച്ചിന്‍ 7.4 കോടി രൂപ സച്ചില്‍ ചെലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് അലവന്‍സും ശമ്ബളവും നല്‍കിയ നടപടിയെ പ്രധാനമന്ത്രിയുടെ ഓഫീസ് അഭിനന്ദിക്കുകയും ചെയ്തു.

തന്റെ പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസ മേഖലയ്ക്കായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുമായാണ് സച്ചിന്‍ കൂടുതല്‍ തുക ചെലവാക്കിയത്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കലും നടത്തി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top