×

നാല് സെന്റ് ഭൂമി കൂടി പിടിച്ചെടുക്കണം ; പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്‌ലാറ്റ് ഉടമകളുടെ കൈവശമുള്ള 4.3 സെന്റ് പുറമ്ബോക്ക് കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിധി എത്രയും വേഗം നടപ്പാക്കാന്‍ ഉത്തരവിന്റെ കോപ്പി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ നല്‍കാനും ലോകായുക്ത രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ക്കും ഉത്തരവ് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പാറ്റൂരിലെ 16.5 സെന്റ് പുറമ്ബോക്ക് ഭൂമി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതില്‍ 12 സെന്റ് ഭൂമി സര്‍ക്കാര്‍ നേരത്തെ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഫഌറ്റിന്റെ പ്രധാനഭാഗം സ്ഥിതി ചെയ്യുന്ന നാലുസെന്റിന്മേല്‍ ഫ്‌ലാറ്റ് ഉടമകള്‍ തര്‍ക്കവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്.

കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാലര സെന്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെടുമെന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ ബോധിപ്പിച്ചിരുന്നത്. ഭൂമി അളക്കുകയും, ഏറ്റെടുത്ത 12 സെന്റിനു പുറമെ ശേഷിക്കുന്ന നാലര സെന്റ് കൂടി പിടിച്ചെടുക്കണമെന്നും സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഈ വിധിയെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ലോകായുക്ത കേസില്‍ വിധി പ്രസ്താവിച്ചത്. ഫ്‌ലാറ്റിന് പടിഞ്ഞാറു ഭാഗത്തുള്ള ഭൂമിയാണ് പിടിച്ചെടുക്കേണ്ടത്. അതേസമയം ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടമകളായ ആര്‍ടെക് ബില്‍ഡേഴ്‌സ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top