×

ഗവര്‍ണ്ണര്‍ സുപ്രീം കോടതിക്കൊപ്പമോ… നിയമസഭയ്‌ക്കൊപ്പമോ.. തിങ്കളാഴ്ച അറിയാം..

ഗവര്‍ണ്ണര്‍ മെഡിക്കല്‍ ബില്ലില്‍ നിയമസഭ പാസ്സാക്കിയ നിയമത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിധി അട്ടിമറിക്കാനുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പ് വയ്ക്കരുതെന്ന് ബിജെപി നേതാക്കള്‍ കുമനത്തിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി അട്ടിമറിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ നേതാക്കള്‍ ഗവര്‍ണറെ കാണും.

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റിന് വേണ്ടി സുപ്രിം കോടതി വിധി അട്ടിമറിക്കാനുള്ള നിയമവിരുദ്ധനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.

നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കാണുന്നത്.

ഏപ്രില്‍ നാലിനാണ് ബില്‍ നിയമസഭ ഏകകണ്‌ഠേന പാസാക്കിയത്. ബില്‍ ഏപ്രില്‍ എട്ടിന് മുന്‍പ് ഗവര്‍ണര്‍ ഒപ്പിടണം. ഇല്ലെങ്കില്‍ ബില്‍ അസാധുവാകും. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ നിയമസഭ കൂടി 42 ദിവസത്തിനകം ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണം. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം. ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ബില്ലിന്‍മേല്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടി നിര്‍ണായകമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top