×

ഓഖി; മരിച്ചവര്‍ക്ക്‌ അഞ്ചുലക്ഷം കൊടുക്കാം- കരണ്‍ അദാനി നിര്‍മ്മാണം വേഗത്തിലാക്കണം : പിണറായി

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്ബനിയുടെ പേരിലാണ് ധനസഹായം നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി ഇക്കാര്യം അറിയിച്ചത്.

ചര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി അദാനി പോര്‍ട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നത് 16 മാസം കൂടി സാവകാശം വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സാമഗ്രികള്‍ ഇറക്കി നിര്‍മ്മാണം വേഗത്തിലാക്കാനും പിണറായി വിജയന്‍ നിര്‍ദേശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top