×

ശ്രീജിത്തിന്റെ മരണം:ആര്‍ടിഎഫ് പിരിച്ചു വിട്ടു; എസ്പി ജോര്‍ജിനെ സ്ഥലം മാറ്റണമെന്ന് ചെന്നിത്തല

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് (റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ്) പിരിച്ചു വിട്ടു. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്നാണ് അര്‍ടിഎഫ് പിരിച്ചു വിട്ടത്.

ഇതിനിടെ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍ടിഎഫിനെ രൂപീകരിക്കാന്‍ ആരാണ് എസ്പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ശ്രീ​ജി​ത്തി​ന്റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യും പോ​ലീ​സി​ന് എ​തി​രാ​ണ്. കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​പി​ഐഎം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു. ശ്രീ​ജി​ത്തി​നെ പ്ര​തി​യാ​ക്കാ​ൻ സി​പിഐഎം ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരും ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരാണ്.

എന്നാല്‍ അര്‍ടിഎഫ് ഈ ആരോപണം നിഷേധിച്ചിരുന്നു. മൂന്നോ നാലോ മിനുറ്റ് മാത്രമേ ശ്രീജിത്ത് കസ്റ്റഡിയില്‍ ഉണ്ടായിരുന്നുള്ളൂ. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പിടികൂടിയ ഉടന്‍ തന്നെ സ്റ്റേഷനിലെത്തിച്ചെന്നും അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍ പറഞ്ഞിരുന്നു.

വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ശ്രീജിത്തിന് സ്‌റ്റേഷനുള്ളില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യത കുറവാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. ശ്രീജിത്തിനൊപ്പം 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീജിത്തിന് മാത്രം മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടാസ്‌ക് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ തന്നെയാണ് അന്വേഷണം നീളുന്നത്. ഇവര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top