×

ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

വര്‍ഷങ്ങളായി നടന്നു വരുന്ന ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ ജഡ്ജി ആണ് കാലകാലങ്ങളില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണം എന്നാണ് കമ്മീഷണര്‍ റിപോര്‍ട്ടില്‍ പറയുന്നത്. ആന എഴുന്നള്ളത്തിനിടെ ആന ഇടയുന്നത് മൂലം അപകട സാധ്യതകളുണ്ട്. എഴുന്നള്ളത്തിനിടെ ലേസര്‍ രശ്മികള്‍ പതിച്ചാല്‍ ആന ഇടയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ തവണ എഴുന്നള്ളത്തിനിടെ വിഗ്രഹം താഴെ വീണു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ആചാരത്തിന്റെ ഭാഗമായാണ് ആനയെ എഴുന്നെള്ളിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top