×

നടി ആക്രമിക്കപ്പെട്ട കേസ് ;എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വിചാരണക്ക് വനിതാ ജഡ്ജി ഉള്‍പ്പടെ പ്രത്യേക കോടതി വേണമെന്ന നടിയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിക്കവെ ദിലീപ് ഉള്‍പ്പടെ 10 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. അതേ സമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇക്ക‍ഴിഞ്ഞ 14 ന് കേസ് പരിഗണിക്കവെയായിരുന്നു നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിക്കുക, വനിതാ ജഡ്ജിയെ അനുവദിക്കുക, അതിവേഗ വിചാരണ, രഹസ്യ വിചാരണ, എന്നിവയ്ക്കു പുറമെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയുക എന്നിവയാണ് ആവശ്യങ്ങള്‍.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് പ്രത്യേക അഭിഭാഷകന്‍ മുഖേന ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചിരുന്നു.ഹര്‍ജി ഇന്ന് പരിഗണിക്കും.

ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റെല്ലാ തെളിവുകളും പ്രതികള്‍ക്ക് കൈമാറാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു .ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് ഹര്‍ജി നേരത്തെ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.

ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നതായും അതു പരിശോധിക്കണമെന്നും ദലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു.എന്നാല്‍ നടിക്കെതിരെ നടന്നത് മാനഭംഗവും നീലച്ചിത്രം പകര്‍ത്താനുള്ള ശ്രമവുമായിരുന്നുവെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.

അതേ സമയം എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെ 10 പ്രതികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ ഹാജരായിരുന്നു. 11, 12 പ്രതികളായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഹാജരായിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top