×

രാഹുലിന്റേത് തോറ്റുപോയവന്റെ വാചകമടിയാണെന്നാണ് നിര്‍മലാ സീതാരാമൻ

ദില്ലി; എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിനെ ജനം പുറത്താക്കിയത് അഴിമതിയുടെ പേരിലെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുലിന്റേത് തോറ്റുപോയവന്റെ വാചകമടിയാണെന്നാണ് നിര്‍മലാ സീതാരാമന്റെ മറുപടി.

കോണ്‍ഗ്രസ് എന്ന് മുതലാണ് ജുഡീഷ്യറിയുടെ സംരക്ഷകനായതെന്ന് നിര്‍മലാ സീതാരാമന്‍ ചോദിക്കുന്നു. തങ്ങള്‍ പാണ്ഡവരാണെന്ന് പറയാന്‍ കോണ്‍ഗ്രസിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു. യുപിഎ കാലത്തെ അടിയന്തരാവസ്ഥയും സിഖ് കൂട്ടക്കൊലയും യുപിഎ കാലത്തെ അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മലാ സീതാരാമന്റെ മറുപടി. ശ്രീരാമന്റെ അസ്ഥിതത്വപോലെ ചോദ്യം ചെയ്തവരാണ് തങ്ങള്‍ പാണ്ഡവരെപോലെയാണെന്ന് അവകാശപ്പെടുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ബിജെപിയുടെ അധ്യക്ഷനെ കൊലപാതകിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ചത് അത്ഭുതപ്പെടുത്തിയെന്നും അവര്‍ പറയുന്നു. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയതാണ്. അദ്ദേഹത്തിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ആ കേസെന്നും കോടതി തന്നെ വ്യക്തമാക്കിയതാണെന്നും നിര്‍മലാ സീതാരാമന്‍ പറയുന്നു.

കോണ്‍ഗ്രസിനെ പാണ്ഡവരോടും ബിജെപിയെ കൗരവരോടും ഉപമിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പാണ്ഡവരെപ്പോലെ സത്യത്തിന് വേണ്ടി പോരാടുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ആധുനിക കാലത്തെ കൗരവരാണ് ബിജെപിയും ആര്‍എസ്‌എസും. അവര്‍ അധികാരത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

കൊലക്കുറ്റത്തില്‍ ആരോപണവിധേയനായ വ്യക്തിയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍. അത് ജനങ്ങള്‍ അംഗീകരിക്കും. എന്നാല്‍ അത്തരമൊരു നടപടി കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. അതാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കുന്ന പരിഗണന.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top