×

മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ ഉത്തരവാദിത്വമുള്ള ‘മക്കളു’ടെ നിര്‍വചനം വിപുലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിയമത്തില്‍ മാറ്റംവരുത്തുന്നതിനുള്ള ഭേദഗതി സാമൂഹികനീതി -ശാക്തീകരണ മന്ത്രാലയമാണ് തയ്യാറാക്കിയത്. ഇത് താമസിയാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവിടും.

പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍, പെണ്‍മക്കള്‍, പേരക്കുട്ടികള്‍ എന്നിവരാണ് നിലവില്‍ മക്കളുടെ നിര്‍വചനത്തിലുള്ളത്. ദത്തെടുത്ത മക്കള്‍, മറ്റൊരു പങ്കാളിയിലുണ്ടാവുന്ന മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍, പ്രായപൂര്‍ത്തിയാവാത്തവര്‍ എന്നിവരെയും പുതുതായി ഈ പട്ടികയിലേക്ക് ചേര്‍ക്കാനാണ് നീക്കം. പ്രായപൂര്‍ത്തിയാവാത്തവരെ അവരുടെ രക്ഷിതാക്കളാണ് പ്രതിനിധാനം ചെയ്യുക.

മാതാപിതാക്കളെയോ മുതിര്‍ന്ന പൗരന്മാരെയോ സംരക്ഷിക്കുന്നതിന് സ്വത്തുക്കളില്‍ അവകാശമില്ലെങ്കില്‍ക്കൂടി മക്കള്‍ക്കോ മക്കളില്ലാത്തപക്ഷം ബന്ധുവിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

2007-ലെ രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമ(എം.ഡബ്ല്യു.പി.എസ്.സി.)ത്തിനു കീഴില്‍ അനുവദിച്ചുവരുന്ന സഹായം വര്‍ധിപ്പിക്കുന്നതിന് മുതിര്‍ന്ന പൗരന്മാരുടെയും സര്‍ക്കാര്‍ ഇതരസംഘടനകളുടെയും (എന്‍.ജി.ഒ.) അഭിപ്രായം തേടും. നിലവില്‍ പരമാവധി 10,000 രൂപവരെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായധനം. ഈ പരിധി എടുത്തുകളയാനാണ് ആലോചിക്കുന്നത്.

2011-ലെ സെന്‍സസ് പ്രകാരം 60 വയസ്സിനുമുകളിലുള്ള 10.4 കോടി വയോജനങ്ങളാണ് രാജ്യത്തുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top