×

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ജൂണ്‍ 30 വരെ നീട്ടി.

മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. എന്നാല്‍ ‘വിഷയം പരിഗണിച്ച’ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ആണു തീയതി നീട്ടിനല്‍കി ഉത്തരവിട്ടത്.

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച് 31 ആയിരുന്നു. എന്നാല്‍ ഇതു പിന്നീട് സുപ്രീംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സിബിഡിടിയും ഉത്തരവിറക്കിയത്.

ഇതു നാലാം തവണയാണ് പാന്‍ആധാര്‍ ബന്ധിപ്പിക്കലിനു തീയതി നീട്ടി നല്‍കുന്നത്. മാര്‍ച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top