×

തൊഴില്‍രംഗത്ത് വന്‍മാറ്റത്തിന് വഴിയൊരുക്കി എല്ലാ വ്യവസായമേഖലകളിലും സ്ഥിരം തൊഴിലിനുപകരം നിശ്ചിതകാല കരാര്‍ തൊഴില്‍

‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) കേന്ദ്ര ഭേദഗതി ചട്ടം 2018’ തൊഴില്‍മന്ത്രാലയം വിജ്ഞാപനം ചെയ്തു.

നൂറില്‍ക്കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നതും മിനിമം വേജസ് ആക്‌ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോള്‍ 1946-ലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമം ബാധകമാണ്. ആ നിയമത്തിന്റെ ചട്ടമാണ് ഭേദഗതിചെയ്തത്. ചട്ടം വരുന്നതോടെ സംഘടിത മേഖലയില്‍ സ്ഥിരംസ്വഭാവമുള്ള തൊഴില്‍ അവസാനിക്കും. പുതിയ നിയമനങ്ങള്‍ക്കായിരിക്കും ചട്ടം ബാധകമാവുക.

കരാര്‍ത്തൊഴിലാളി നിയമവും വ്യവസായ തൊഴില്‍(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്)ചട്ടവും ഭേദഗതി ചെയ്ത് സ്ഥിരംതൊഴില്‍ സമ്ബ്രദായം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നകാര്യം ‘മാതൃഭൂമി’ ജനുവരി 17-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചട്ടം ഭേദഗതിയുടെ കരട് വിജ്ഞാപനംചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കി. മാര്‍ച്ച്‌ 16-നാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top