×

സംസ്ഥാനത്ത് ആവശ്യമുളള വൈദ്യുതിയുടെ 30% ഉത്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് ആറു മാസത്തേക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് 22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ഡാമുകളില്‍ ബാക്കിയുണ്ടെന്നാണ് മന്ത്രി രേഖാമൂലം വ്യക്തമാക്കിയത്. വേനല്‍ക്കാലത്തേക്ക് ആവശ്യം വരുന്ന ബാക്കി വൈദ്യുതിക്കായി കേന്ദ്രനിലയങ്ങളുമായും അന്തര്‍സംസ്ഥാന സ്വകാര്യ വൈദ്യുത നിലയങ്ങളുമായും കരാര്‍ ഒപ്പിട്ടതായും മന്ത്രി എംഎം മണി നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയില്‍ പറയുന്നു.

ആറു മാസത്തേക്ക് കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഈ സമയത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസി പുനസംഘന പൂര്‍ത്തിയാക്കി സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും സാന്‍ഡ് ഓഡിറ്റ് നടത്തുമെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. നദികളില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മണല്‍ വാരുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായും അദ്ദേഹം ചുണ്ടിക്കാട്ടി.

പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ക്വാറി പ്രവര്‍ത്തനത്തിനാകും സര്‍ക്കാര്‍ മുന്‍തുക്കം നല്‍കുന്നത്. ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയുടെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top