×

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30 തോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞവര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ മാര്‍ച്ച്‌ 16 നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത നെഞ്ചുവേദന ഉണ്ടായിരുന്ന നടരാജന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്.

അനധികൃത സ്വത്ത് സമ്ബാദനകേസില്‍ ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷ നല്‍കിയിരുന്നു. അഞ്ച് മാസം മുന്‍പ് നടരാജനെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോള്‍ ശശികലയ്ക്ക് അഞ്ച് ദിവസം പരോള്‍ ലഭിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top