×

വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ആരംഭിക്കുന്നു.

സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ വിമുക്ത ഭടന്‍മാരുടെ പ്രശ്നങ്ങള്‍ ഇനി സൈനിക ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സൈനികര്‍ക്കായി കേരള സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയ ക്ഷേമ പരിപാടികള്‍

1. വിമുക്ത ഭടന്‍മാരുടെ വീടുകള്‍ക്ക് നികുതി ഇളവ് നടപ്പാക്കി. 2000 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കാണ് നികുതി ഇളവ്. വിമുക്ത ഭന്മാരുടെ ഭാര്യയുടേയും വിധവകളുടേയും പേരിലുള്ള വീടുകള്‍ക്കും നികുതി ഇളവുണ്ട്. 2000 ചതുരശ്ര അടിക്ക് ശേഷം വരുന്ന തറ വിസ്തീര്‍ണത്തിന് മാത്രമേ നികുതി ഈടാക്കൂ.

2. മരണമടയുന്ന വിമുക്ത ഭടന്റെ അവകാശിക്ക് നല്‍കുന്ന മരണാനന്തര സഹായം 5000 രൂപയില്‍ നിന്നും 10,000 രൂപയായി വര്‍ദ്ധിപ്പിച്ചു.

3. രണ്ടാംലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കും ഉള്ള സാമ്ബത്തിക സഹായം 6000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

4. ധീരതാ പുരസ്കാര ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വര്‍ദ്ധിപ്പിച്ചു, ക്യാഷ് അവാര്‍ഡിന് മുന്‍കാല പ്രാബല്യം നല്‍കി.

5. ഭവന നിര്‍മ്മാണത്തിനുള്ള സാമ്ബത്തിക സഹായം 1 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. കൊല്ലപ്പെടുന്ന സൈനികര്‍, അസുഖം മൂലം സേവനം തുടരാന്‍ കഴിയാത്തവര്‍ക്കുമാണ് ഈ സാമ്ബത്തിക സഹായം ലഭിക്കുക.

6. വീരമൃത്യു വരിക്കുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധിയില്‍ നിന്നും നല്‍കുന്ന സഹായം 15000 രൂപയില്‍ നിന്നും 50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top