×

രാജ്യസഭ തിരഞ്ഞെടുപ്പ്: വീരേന്ദ്രകുമാറും ബാബു പ്രസാദും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ജനതാദള്‍ യു (ശരദ് യാദവ് വിഭാഗം) സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാര്‍ഥി ഡി ബാബു പ്രസാദും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. വരണാധികാരിയായ നിയമസഭാ സെക്രട്ടറി വി.കെ ബാബുപ്രകാശ് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്.

ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഡോ.എം.കെ. മുനീര്‍, കെ.സി. ജോസഫ്, വി ഡി സതീശന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് ബാബു പ്രസാദ് പത്രിക നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top