×

ഭര്‍ത്താവിന്റെ മരണം; ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ മരണാന്തര ചടങ്ങളുകളില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ കഴിയുന്ന എഐഎഡിംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ശശികല ഇതിനു മുന്‍പ് തന്നെ പരോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നവെങ്കിലും ഇന്നാണ് പരോള്‍ ലഭിച്ചത്. അനധികൃത സ്വത്ത് സമ്ബാദകേസില്‍ പരപ്പ അഗ്രഹാര ജയിലിലാണ് ശശികലയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കരള്‍, വൃക്ക രോഗത്തെത്തുടര്‍ന്ന് നടരാജന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും ശശികലയ്ക്ക് പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് നടരാജന്റെ കരളും വൃക്കയും മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവിനെ കാണാന്‍ ശശികലയ്ക്ക് പരോള്‍ ലഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top