×

നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജം :വി.എസ്.

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

”ഇ.എം.എസിന്റെയും എ.കെ.ജി.യുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ. നല്‍കുന്ന പൊതിച്ചോറിന്റെ എണ്ണം കൂടും’ എന്ന് ഞാന്‍ പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രസ്താവനയോ, പരാമര്‍ശമോ നടത്തിയിട്ടില്ല. തികച്ചും വാസ്തവവിരുദ്ധവും ദുരുദ്ദേശത്തോടെയുമുള്ള പ്രചാരണമാണിത്. ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുത്, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍നിന്നു പിന്തിരിയണം”- അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top