×

തേനിയിലെ കാട്ടുതീ: മരണസംഖ്യ 12 ആയി ഉയര്‍ന്നു

തേനി: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.കോ​യ​മ്ബ​ത്തൂ​ര്‍ സ്വ​ദേ​ശി ദി​വ്യ വി​ശ്വ​നാ​ഥ​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

ദുരന്തത്തില്‍ പരിക്കേറ്റ 28 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 17 പേര്‍ക്കു 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഘത്തിലെ ഏക മലയാളിയായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി കള്ളിവയല്‍ മീന ജോര്‍ജ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇ​തി​നി​ടെ ദു​ര​ന്തം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ പു​തി​യ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​തു​ല്യാ മി​ശ്ര​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top