×

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകാത്തതില്‍ വിഷമം തുറന്നു പറഞ്ഞ് യേശുദാസ്;പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ പോലും ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നു

പ്രാണികള്‍ക്കു പോലും സാദ്ധ്യമാകുന്ന കാര്യമാണ് തനിക്ക് ലഭിക്കാത്തതെന്നും പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ പോലും ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്ന് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു. പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കവെയാണ് ഗുരുവായൂര്‍ ദര്‍ശനം കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം വെളിപ്പെടുത്തിയത്.

സംഗീതംകൊണ്ട് ഒന്നും നേടാന്‍ കഴിയാതിരുന്ന കാലത്ത് നീ സംഗീതം പഠിക്കണം എന്നു പറഞ്ഞ അച്ഛന്റെ മകനായി പിറന്നതില്‍ അഭിമാനിക്കുന്നതായും യേശുദാസ് പറഞ്ഞു.സംഗീതപഠനവും ഗാനാലാപനവുമെല്ലാം സോഷ്യല്‍ മീഡിയയിലെ കോപ്രായങ്ങളായി അധഃപതിക്കുന്നതു കാണുമ്പോള്‍ പ്രയാസമുണ്ട്. അവാര്‍ഡോ മറ്റെന്തെങ്കിലും പ്രശംസയോ കിട്ടുമ്പോള്‍ തനിക്കെല്ലാമായി എന്നു കരുതുന്നവരോട് ഇത്രയുംകാലം സംഗീതം ഉപാസിച്ചിട്ടും ഞാന്‍ ഒന്നുമായില്ലല്ലോ എന്ന ചിന്തയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും യേശുദാസ് പറഞ്ഞു.

അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ ജേതാക്കളായ ജയന്ത് രാമവര്‍മ, ആര്യ വൃന്ദ വി നായര്‍ എന്നിവര്‍ക്ക് ഡോ.കെ ജെ യേശുദാസ് തംബുരു സമ്മാനിച്ചു. സംഗീതസഭ പ്രസിഡന്റ് പി എസ് രാമന്‍ അധ്യക്ഷനായി. മാവേലിക്കര എസ് ആര്‍ നടേശന്‍, രാജ് മോഹന്‍വര്‍മ, രാജശ്രീമേനോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗായിക സിസ്റ്റേഴ്സ്സ് ശാന്തള, ശര്‍മിളമാര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top