×

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി.

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി. കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തലവന്‍ വിനോദ് റായിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

തിരുവനന്തപുരം സ്റ്റേഡിയം മത്സരത്തിനായി സജ്ജമാണ്. കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തലവന്‍ വിനോദ് റായിയെ ഈ വിഷയം മനസിലാക്കിക്കൊടുത്തു. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെടുമെന്നും തരൂര്‍ അറിയിച്ചു. കൊച്ചിയിലേക്ക് കളിമാറ്റാനുള്ള തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിനായി നശിപ്പിക്കുന്നതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നു. തിരുവനന്തപുരത്ത് നല്ല ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടെന്നിരിക്കെ തീരുമാനം മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top