×

ആദിവാസി ക്ഷേമ പദ്ധതികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗം മുഖ്യമന്ത്രി ചേര്‍ന്നു. അട്ടപ്പാടിയില്‍ ആള്‍ക്കുട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു യോഗം.

ആദിവാസികള്‍ക്ക് റാഗിയും ചോളവും സപ്ലയ്ക്കോ മുഖേന നല്‍കും. ഇതിനായി 10 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ മാസത്തോടെ ഇതിന്‍റെ നടപടികള്‍ പൂര്‍ണമായി ആരംഭിക്കും. ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യുനുള്ള നടപടികള്‍ ആരംഭിക്കും. ഇതിലൂടെ ആദിവാസികളുടെ തൊഴിലുകള്‍ ഉറപ്പ് വരുത്തും. എല്ലാ ആദിവാസികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പ് വരുത്തണം. അട്ടപ്പായില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സപ്ലൈയ്ക്കോയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ അടുക്കള വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികള്‍ ഒരുമിച്ച്‌ താമസിക്കുന്നതിനാല്‍ അവര്‍ക്ക് കൃഷിസ്ഥലം വേറെ ഭൂമിനല്‍ക്കും. അര്‍ഹരായ ആദിവാസികളെ കണ്ടെത്തി അവര്‍ക്ക് വനഭൂമി നല്‍കും. ലഹരി വിമുക്ത കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുക്കാലി ചിണ്ടക്കലി റോഡ് നിര്‍മാണം സംബന്ധിച്ച കാര്യത്തില്‍ പരിഹാര നടപടി സ്വീകരിട്ട് നിര്‍മാണം വേഗത്തിലാക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top