×

ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന താക്കീത്

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. പൊതു തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിജ് അനലറ്റിക്ക എന്ന കമ്ബനി അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി ചോര്‍ത്തിയ വിവരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തിലാണ് കമ്ബനിയ്ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

മാധ്യമ സ്വാതന്ത്ര്യത്തെയും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ, ആവിഷ്‌കാര്യ സ്വാതന്ത്ര്യത്തേയും സര്‍ക്കാര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാനാവില്ല. ആവശ്യമെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലും ഇംഗ്ലണ്ടിലും വിവര മോഷണവുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കേംബ്രിജ് അനലറ്റിക്ക ഇന്ത്യയിലും ഇടപെടുന്നുണ്ട്. ഈ കമ്ബനി തന്നെയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നേരത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്ക് പ്രതിക്കൂട്ടിലായിരുന്നു.

ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ വിവരങ്ങള്‍ കൈക്കലാക്കിയ കേംബ്രിജ് അനലിറ്റിക്ക് ഉപയോക്താക്കളുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ സഹായിക്കുകയാണ് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top