×

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ വേദങ്ങള്‍ കണക്കാക്കുന്നത് ലോകത്തിന്റെ ആത്മാവായാണെന്നും ജീവനെ കൂടുതല്‍ പരിപോഷിപ്പിക്കുന്ന ശക്തിയായാണ് വേദങ്ങളില്‍ സൂര്യനെ പരിഗണിക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് പുരാതന ആശയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ എന്തെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത്. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top