×

എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: എസ്.എസ്.സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും അഴിമതിയാരോപണത്തിലും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്.എസ്.സി ഓഫീസിനുമുന്നില്‍ ആറ് ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം. മാത്രമല്ല പിന്നില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണവും ഉന്നയിച്ചിരുന്നു. 190,000 പേര്‍ പരീക്ഷയെഴുതിയിരുന്നു.

ന്യൂഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രത്തില്‍ ക്രമക്കേട് നടന്നൂവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 17 ന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.

ഉദ്യോഗാര്‍ഥികള്‍ സി.ബി.ഐ അന്വേഷണ വിഷയത്തില്‍ ഉറച്ച്‌ നിന്നതോടെയാണ് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നത്. മധ്യപ്രദേശില്‍ നടന്ന വ്യാപം ക്രമക്കേടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷവും പ്രതിഷേധം തുടങ്ങിയതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലുമായി.

ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും സമരം നിര്‍ത്തണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top