×

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ;ബെയ്ജിംഗില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ബെ​യ്ജിം​ഗ്: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂക്ഷമായ ബെ​യ്ജിം​ഗി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യാ​ണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് ചൈ​ന ന​ൽ​കു​ന്ന നാ​ലു ത​ല​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ​തി​ന് തൊ​ട്ടു താ​ഴെ​യു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഓറഞ്ച് അലര്‍ട്ട്.

ബെ​യ്ജിം​ഗ്, ടി​യാ​ജി​ൻ, ഹെ​ബേ എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ധ്യ​മേ​ഖ​ല​ക​ളി​ലാ​ണ് പു​ക​മ​ഞ്ഞ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​ര നി​ര​ക്ക് (എ​ക്യൂ​ഐ) 300 വ​രെ ഉ​യ​രു​മെ​ന്ന് ചൈ​ന ദേ​ശീ​യ എ​ൻ​വ​യോ​ണ്മെ​ന്റല്‍ മോ​ണി​റ്റ​റി​ങ് സെ​ന്റര്‍ അ​റി​യി​ച്ചു. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

2013ലാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പി​നാ​യി നാ​ലു ത​ല​ത്തി​ലു​ള്ള ‘ക​ള​ർ കോ​ഡ്’ സം​വി​ധാ​നം ചൈ​ന ത​യാ​റാ​ക്കി​യ​ത്. മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ തു​ട​ർ​ച്ച​യാ​യി പു​ക​മ​ഞ്ഞു​ണ്ടാ​യാ​ൽ റെ​ഡ് അ​ല​ർ​ട്ടും മൂ​ന്നു ദി​വ​സം വ​രെ പു​ക​മ​ഞ്ഞ് നി​ല​നി​ൽ​ക്കു​മ്പോ​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ന​ൽ​കും. ര​ണ്ടു ദി​വ​സ​മാ​ണെ​ങ്കി​ൽ യെ​ലോ അ​ല​ർ​ട്ടും ഒ​രു ദി​വ​സ​മാ​ണെ​ങ്കി​ൽ ബ്ലൂ ​അ​ല​ർ​ട്ടു​മാ​ണു ന​ൽ​കു​ക

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top