×

പുരനിറയുന്ന കന്യകന്‌മാർ.. സര്‍ക്കാരിതര ജോലിക്കാര്‍ക്ക്‌ വധുമാരെ ലഭിക്കുന്നില്ല

…………ബിജു നിള്ളങ്ങല്‍……….

പറഞ്ഞുവരുന്നത്‌ കേരളത്തില്‍ പലയിടത്തു
മുള്ള അവസ്ഥയാണെങ്കിലും കണ്ണൂർ ജില്ലയി
ലെ വിവിധപ്രദേശങ്ങളില്‍ കല്ല്യാണപ്രായമായ നൂറുകണക്കിന്‌ യുവാക്കള്‍ പെണ്ണു കിട്ടാതെ പുരനിറഞ്ഞു നില്‍ക്കുന്ന ഇപ്പോഴത്തെ ദുരവസ്ഥ എന്നെയീ എഴുത്തിന്‌ പ്രേരിപ്പിക്കുന്നു..എന്താണീ യുവാക്കളുടെ അവസ്ഥയ്‌ക്ക്‌ കാരണം..കാരണ
ങ്ങള്‍ പലതാണ്‌ അതിലൊരു വലിയകാരണമാണ്‌ ഇവിടെ ഞാന്‍ ചൂണ്ടിക്കാട്ടുന്നത്‌…

പണ്ട്‌ കല്ല്യാണപ്രായമായ ഒരു പെണ്ണ്‌ പുര നിറ
ഞ്ഞുനിന്നാല്‍ വീട്ടിലെ അച്ഛഌം അമ്മയ്‌ക്കും നെഞ്ചില്‍ തീയായിരുന്നു…വലിയ പഠിപ്പും പത്രാ
സുമൊന്നുമില്ലെങ്കിലും എങ്ങനേലും ആരുടേലും കൈപിടിച്ച്‌ ഏല്‍പിക്കുന്നതും പ്രാർത്ഥിച്ചു നടന്നിരുന്ന അച്ഛനമ്മമാരുണ്ടായിരുന്നു…

ചെക്കന്‍ പെണ്ണിനെ വന്ന്‌ പെണ്ണു കണ്ടുകഴി
ഞ്ഞാല്‍….കേലായിലിരിക്കുന്ന അച്ഛന്‍ “”നിനക്ക്‌ ഇവനെ ഇഷ്‌ടായോടീ…” എന്നും പറഞ്ഞ്‌ വാതി
ലിന്റെ മറയത്തു മറഞ്ഞിരിക്കുന്ന പെണ്ണിന്റെ മുഖത്തൊരു നോട്ടമുണ്ട്‌ അഗ്‌നിപർവ്വതംപോലും ഉരുകിയൊലിക്കാന്‍ കൊല്‌പുള്ള ഒരു നോട്ടം….
അച്ഛന്റെ ആ ഒറ്റനോട്ടം മതി ഏതുപെണ്ണിഌം വിവാഹത്തിന്‌ സമ്മതം മൂളാന്‍…വലിയ ഉപാധി
കളൊന്നും ഇരുകൂട്ടർക്കുമുണ്ടായിരുന്നില്ല…
കൂലിപണിയായലും അന്നവർ അതില്‍ അന്ത:സ്സ്‌ കണ്ടിരുന്നു..അങ്ങിനെ കല്ല്യാണം കഴിയുന്നു.

കാലം മാറി..കഥമാറി…ഇന്ന്‌ പുര നിറഞ്ഞു
നില്‍ക്കുന്ന ആണ്‍കുട്ടികള്‍ മൂലയ്‌ക്കായി
പോവരുതെ…എന്ന്‌ പ്രാർത്ഥിച്ചുനടക്കുന്ന അച്ഛനമ്മമാരെയും വിവാഹമെന്ന സ്വപ്‌നം എങ്ങനെയെങ്കിലും പൂവണിഞ്ഞു കാണാന്‍ മനംനൊന്ത്‌ നെടുവീർപ്പിട്ട്‌ നടക്കുന്ന യുവാക്ക
ളെയും കാണാം..

നേരെ മറിച്ച്‌ വീട്ടില്‍ അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണുണ്ടായാല്‍…അതി
പ്പം രണ്ടോ മൂന്നോ ആയാലും പ്രശ്‌നമില്ല അച്ഛനമ്മമാർക്ക്‌ തറവാട്ടില്‍ തലയെടുപ്പുള്ള ഗജകേസരിയുള്ള പവറാണ്‌…മാത്രവുമല്ല
അവരെ സ്വന്തമാക്കണമെങ്കില്‍ അവർ
മുന്നോട്ട്‌ വെയ്‌ക്കുന്ന ഉപാധികള്‍ ആട്ടില്‍കൂട്ട്‌ രസായനം ഉണ്ടാക്കാഌള്ള മരുന്നിന്റെ ചാർത്തുപോലെയാണ്‌..

അതില്‍ എല്ലാവരും ഒരുപോലെ മുന്നോട്ടു
വെയ്‌ക്കുന്ന നിർബന്ധമായ കാര്യം ചെറുക്കന്‌ എന്തേലും കണകുണ പണിപോരാ…ഒരു സ്ഥിരവരുമാനമാനമായ സർക്കാർ ജോലിത
ന്നെവേണം എന്നതാണ്‌…( പെണ്ണ്‌ ചിലപ്പം പ
ത്തില്‍ തോറ്റ്‌ പത്തിമടക്കി വീട്ടിലിരുക്കുവാ
യിരിക്കും അല്ലെങ്കില്‍ വല്ല കമ്പ്യൂട്ടർ ക്‌ളാസി
നോ തയ്യല്‍പണിക്കോ പോവുന്നുണ്ടാവാം എ
ന്നാലും ഇതില്‍ യാതൊരുവിധവിട്ടുവീഴ്‌ച
യ്‌ക്കും പെണ്ണിന്റെ അച്ഛനമ്മമ്മാർ തയ്യാറല്ല..)

പളസ്‌ടു കഷ്‌ടിച്ച്‌ പാസായ പെണ്ണിഌം സർക്കാർ ജോലിക്കാരന്‍ തന്നെ വേണമെന്ന്‌ വീട്ടുകാർ
വാശിപ്പിടിക്കുമ്പം അതേവീട്ടില്‍ വല്ല നാടന്‍ പണിഎടുത്തോ ഒട്ടോ ഓട്ടിയോ കൂലിപണി
യെടുത്തോ കുടുംബം പോറ്റുന്ന പെണ്ണിന്റെ ആങ്ങിള ചെക്കനെക്കുറിച്ച്‌ അവന്റെ ഭാവി
യെക്കുറിച്ച്‌ ഭാവി വധുവിനെക്കുറിച്ച്‌ നാളെ അവഌം കല്ല്യാണം കഴിക്കേണ്ടതാണ്‌ എന്നതിനെക്കുറിച്ച്‌ അവർ ചിന്തിക്കുന്നില്ല…

രാവും പകലും എല്ലുവെള്ളമാക്കി അദ്ധ്വാനിച്ച്‌ കിട്ടുന്ന പൈസയില്‍ വീട്ടിലെ ആവശ്യത്തിഌം വണ്ടിയുടെലോണ്‍ അടവ്‌ അടച്ചും ചിട്ടി പൈസ
കൊടുത്തും കല്ല്യാണം വീട്ടില്‍കൂടല്‍ അതിനി
ടയ്‌ക്ക്‌ ഉത്സവപിരിവ്‌ പാർട്ടിപിരിവ്‌ ഇതൊക്കെ കഴിഞ്ഞ്‌ മിച്ചം വന്നത്‌ ഉറുമ്പരിക്കുന്നതുപോലെ കൂട്ടിവെച്ച്‌ താന്‍ വർഷങ്ങളായി അദ്ധ്വാനിച്ച്‌ സമ്പാദിച്ചതും കടം വാങ്ങിയും ലോണെടുത്തും വീടൊക്കെ എല്ലാ സൗകര്യത്തോടെ മോഡിപിടി
പ്പി്‌ച്ച്‌ കയറിവരുന്ന പെണ്ണിന്‌ ഒരു കുറവും വരാ
തതക്കവണ്ണം എല്ലാം ഒരുക്കിവെച്ചാവും ഒരു
യുവാവും പെണ്ണുകാണാന്‍
ഇറങ്ങുന്നുണ്ടാവുക..

പക്ഷെ തന്നെ വരവേല്‍ക്കുന്നത്‌ ഒരോ യുവാ
വിഌം നേരിടേണ്ടിവരുന്നത്‌ അഗ്‌നി പരീക്ഷ
കളാണ്‌….പെണ്ണിന്റെ വീട്‌ ചിലപ്പം കട്ടപ്പുര
യായിരിക്കും എന്നാലും അവരുടെ സ്വപ്‌നം
മകള്‍ക്കായി അവർ മനസില്‍കരുതിവെയ്‌ക്കു
ന്നത്‌ ഒരു സർക്കാർ ഉേദ്ദ്യാഗസ്ഥനെയാവും…
കുടിലിരുന്ന്‌ കൊട്ടാരം കാണുന്നവർ…

പെണ്ണിന്റെ വീട്‌ കൂരയായാല്‍ പോലും എന്ത്‌ കുറവുകള്‍ സഹിക്കാഌം ചെറുക്കന്‍ തയ്യറാണ്‌..
സ്വർണ്ണം വാങ്ങാന്‍ കാശില്ലാത്തതാണ്‌ പ്രശ്‌ന
മെങ്കില്‍ അതുപോലും വാങ്ങിതരാമെന്ന്‌ ചെക്ക
ഌം കൂട്ടരും പറയും എന്നാലും അവരുടെ നിലപാട്‌ സർക്കാർ ഉേദ്യാഗസ്ഥനില്‍തന്നെ ഉറച്ചുനില്‍ക്കും.

ചെക്കന്‍ സ്വഭാവഗുണമുള്ളാവനാണെന്നോ സ്വന്തമായി അദ്ധ്വാനിച്ച്‌ ദിസവും രണ്ടായിരമോ മൂവായിരമോ സമ്പാദിക്കുന്നവനാണെന്നോ ഒന്നും ഒന്നിഌം ഒരു വിലയുമില്ല സർക്കാർജോലിവേണം.

മറ്റൊന്ന്‌ ജാതകപ്രശ്‌നമാണ്‌…അത്‌ സർക്കാർ ജോലി ഇല്ലെങ്കിലും മറ്റ്‌ പലകാര്യങ്ങളും എതാ
ണ്ട്‌ ഒപ്പിക്കാവുന്ന തരത്തിലാണെങ്കില്‍ എന്തെ
ങ്കിലും ഒരു പോരായ്‌മ കണ്ടെത്തി അയക്കാന്‍ താല്‌പര്യമില്ലാത്ത വീട്ടുകാരുടെ അവസാനത്തെ
ഒരു അടവാണ്‌…ബാക്കിയൊന്നും കുഴപ്പമില്ല
പക്ഷെ….ജാതകം ഒരു വിധത്തിലും ചേരില്ലെന്ന്‌ പണിക്കർ പറഞ്ഞെന്നു പറഞ്ഞ്‌ നൈസായി
ട്ടൊരു ഒഴിവാക്കല്‍…മലപോലെ ആശിച്ചത്‌ എലിപോലെങ്ങ്‌ പോവും…

അതുമാത്രമല്ല പണ്ടത്തെ അത്തറ്‌ മണക്കുന്ന ഗള്‍ഫുകാരന്റെ പവറുകൊണ്ട്‌ അങ്ങ്‌ കയറി
ചെല്ലണ്ട..ഗള്‍ഫെന്ന്‌ കേള്‍ക്കുന്നതെ ചിലർക്ക്‌
ചെറുക്കന്‌ ഏതാണ്ട്‌ മാറാരോഗംപിടിപെട്ടതു
പോലെയാ പെണ്‍വീട്ടുകാർക്ക്‌ ..കാണുന്നതേ
ഇഷ്‌ടമല്ല..ഇനി അല്‌പം ഇഷ്‌ടക്കൂടുതല്‍ തോ
ന്നിയഒരു ചോദ്യമുണ്ട്‌…”” കല്ല്യാണം കഴിഞ്ഞാ
ല്‍ ഇവളെയങ്ങ്‌ ഗള്‍ഫിലേക്ക്‌ കൂടെ കൂട്ടില്ലേ.” ഏതാണ്ട്‌ തൃശൂർപൂരം കാണാന്‍ പോവുമ്പം കൂടെ കൊണ്ടുപോകില്ലേ എന്നു ചോദിക്കുന്ന അതേ ലാഘവത്തോടെയാണ്‌ ഈ ചോദ്യശരം..

അവസാന ആശ്രയമെന്നോണം അസ്‌തമിക്കാ
ന്‍ പോവുന്ന ജീവിതസ്വപ്‌നങ്ങള്‍ക്ക്‌ നിറമേകാന്‍ പ്രതീക്ഷയുടെ പച്ചതുരുത്തു തേടിയാവും അവന്‍ ഗള്‍ഫ്‌ നാട്ടിലെത്തിയിട്ടുണ്ടാവുക..നാടും വീടും സ്വന്തക്കാരെയും ബന്ധക്കാരെയും ഉറ്റവരെയും ഉടയവരെയും വിട്ട്‌ കണ്ണൊത്താദൂരെ അറബി
യുടെ ആട്ടുംതുപ്പുംകേട്ട്‌ മരവിച്ചമനസുമായി മാസങ്ങള്‍ എണ്ണിത്തീർത്ത്‌ കിട്ടുന്നതൊക്കെയും വീട്ടിലേക്ക്‌ അയച്ചുകൊടുത്ത്‌ വീട്ടുകാരെയും ബന്ധുമിത്രാദികളെയും മാലയിലെന്നപോലെ കോർത്തുവെച്ച്‌ എല്ലാം ദഭ്രമാക്കി.. കൊട്ടാരം
പോലെ ഒരു കെട്ടിപൊക്കി അഴുക്കുപുരണ്ട വസ്‌ത്രം അഴിച്ചുമാറ്റി പുതുപുത്തന്‍ കുപ്പയ
ത്തില്‍ അത്തറ്‌പൂശി മംഗല്യ സ്വപ്‌നമായി നാട്ടിലെത്തുന്നവനെയും കാത്തിരിക്കുന്നത്‌ അവഗണനയുടെ കരിദിനങ്ങളാണ്‌..

യോഗ്യതയുടെ അളവുകോല്‍വെച്ച്‌ അളന്നുനോ
ക്കിയാല്‍ ഒരു സർക്കാർ ഉേദ്യാഗസ്ഥനെക്കാള്‍
ഒരുപിടി മുന്നിലാവും അവന്‍ എന്നാലും അയോഗ്യ
തയുടെ അപര്യാപ്‌തയായി സർക്കാർ ജോലിയി
ല്ലാത്ത അവഌമുന്നില്‍ വാതില്‍ കൊട്ടിയടക്ക
പെടുന്നു.

ഗള്‍ഫുകാരനാണെങ്കില്‍ ജോലി ഒരു സുപ്രഭാത
ത്തില്‍ ജോലി നഷ്‌ടപെടും,പട്ടാളക്കാരനാണെ
ങ്കില്‍ വെടികൊണ്ട്‌ ഒരുനാള്‍ മരിച്ചുവീഴും,പാ
ർട്ടിക്കാരനാണെങ്കില്‍ എന്നും ജയിലിലാവും
ചിന്തകള്‍ കാടുകയറുന്നത്‌ അങ്ങിനെ പലയിട
ത്തേക്കും…

ചെക്കന്‌ മുപ്പതുവയസ്‌ പ്രായമാണെങ്കില്‍ ഇക്കാ
ലത്ത്‌ പെണ്ണില്ല…ഇന്ന്‌ പലരും തന്റെ മകള്‍ക്കു
വേണ്ടി തിരയുന്നത്‌ ഒരു ഇരുപത്തി ഏഴോ ഇരുപ
ത്തി എട്ടോ കാരനെയാണ്‌ അതിനപ്പുറത്തേക്ക്‌ അവർക്ക്‌ ചിന്തിക്കാന്‍പോലുമാവില്ല…

പക്ഷെ പലപ്പോഴും സംഭവിക്കുന്നതോ വിവാഹ
ത്തെ ഒരു കച്ചവടലാക്കോടെ കണ്ട്‌ സർക്കാർ ജോലിവേണമെന്ന്‌ വാശിപിടിച്ച മാതാപിതാക്കളെ തോല്‍പിച്ച്‌ അവർ തനിക്ക്‌ മനസിന്‌ ഇഷ്‌ടപെട്ട
വല്ല ഒട്ടോ ഡ്രൈവറുടെ കൂടെയോ കൂലി പണി
ക്കാരന്റെ കൂടെയോ മീന്‍ വിപ്‌പനക്കാരന്റെ കൂടെയോ അവർ ഒരു സുപ്രഭാതത്തില്‍ ഒളിച്ചോടി വിവാഹിതരാവുന്നു..

അവിടെ ജാതിയും മതവുമില്ല ശനിയുടെ അപഹാ
രമോ ചൊവ്വയുടെ ദോഷവുമില്ല..പ്രായവും
പൗരുഷവും വിഷയമല്ല അവർ അവർക്കിഷ്‌ടപെട്ട പുരുഷനൊപ്പം സുഖമായി ജീവിക്കുന്നു മറ്റുചിലർ ഗതിയറിയാതെ സ്വന്തം ഇഷ്‌ടനിഷ്‌ടങ്ങളെ തന്നി
ല്‍ കുഴിച്ചുമൂടി പലർക്കുമുന്നിലും വേഷംകെട്ടി
അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു…

കല്ല്യാണത്തേക്കാള്‍ ഇന്ന്‌ നടക്കുന്നത്‌ ഒളിച്ചോട്ട
ങ്ങളാണ്‌…മൊബൈലുകളുടെ കടന്നുവരവോടെ നാട്ടില്‍ ആരോടും പ്രണയമില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക എന്നത്‌ അസാദ്ധ്യമാണ്‌…പണ്ട്‌ അച്ഛന്‍ മക്കളെ നോക്കി കണ്ണുരുട്ടിയപ്പോള്‍ ചോ
ർന്നുപോയ ധൈര്യം അവർ വീണ്ടെടുത്തിരി
ക്കുന്നു…അവർ അവർക്കിഷ്‌ടപെട്ടവർക്കൊപ്പം ജീവിക്കാന്‍ ഏത്‌ സാഹസത്തിഌം മുതി
രുന്നു…

സർക്കാർ ജോലിക്കുള്ള മാന്യതയും അന്ത:സ്സും
ആഭിജാത്യവും മറ്റെല്ലാ വിഭാഗം ജോലിചെയ്യു
ന്നവർക്കുമുണ്ടെന്ന്‌ പലരും തിരിച്ചറിയുന്നില്ല..
താരതമ്യപെടുത്തേണ്ടത്‌ പണത്തിന്റെ മൂല്യത്തി
നോടല്ല സ്വാഭാവരീതികളെയും എന്തും ത്യാഗം
സഹിച്ചും താലികെട്ടി കൂടെകൂട്ടിയ പെണ്ണിനെ
ഒരുനേരംപോലും പട്ടിണിക്കിടാതെ കണ്ണുനിറയാ
തെ മരണംവരെ സ്‌നേഹിക്കാന്‍ വിശാലതയുള്ള പുരുഷന്റെ പൗരുഷത്തെയും തന്റേടത്തെയുമാ
ണ്‌..സർക്കാർ ജോലിക്കാരനോളം യോഗ്യത
യില്ലെങ്കിലും ഏവരിലും സ്‌നേഹിക്കാന്‍ തുടിക്കു
ന്ന മനസുണ്ട്‌ അതാണ്‌ ഒരു സാധാരണക്കാരന്റെ
യോഗ്യത…

ഒരു പുരുഷന്‌ ആറ്‌ സ്‌ത്രീയെന്ന മുന്‍കാല സ്‌ത്രീപുരുഷ അഌപാതം വെച്ച്‌ നോക്കുമ്പോള്‍ സ്‌ത്രീയുടെ എണ്ണം കുറയുകയും പുരുഷന്റെ എണ്ണം കൂടുകയും ചെയ്‌തതും പലർക്കും പെണ്ണു
കിട്ടാത്തതിന്റെ ഒരു കാരണങ്ങളിലൊന്നാണ്‌…
പണ്ട്‌ പലവീടുകളിലും രണ്ടോ മൂന്നോ പെണ്‍കുട്ടി
കളുണ്ടായിരുന്നിടത്ത്‌ മിക്ക വിടുകളിലുമിന്ന്‌ ഒരു ആണ്‍ ഒരു പെണ്‍ എന്ന അംഗസംഖ്യയിലേക്ക്‌ കുടുംബങ്ങള്‍ ചുരുങ്ങിയിരിക്കുന്നു..

ആകെയുള്ള ഒരു മകളെ സുരക്ഷിതമായ ഒരാളുടെ കൈയ്യില്‍ ഏല്‍പിക്കാന്‍ അവർ കാണുന്നത്‌ സർക്കാർ ജോലിക്കാരെയാവുമ്പോള്‍ സ്വന്തമായി വീടും ബിസിനസ്‌ സ്ഥാപനങ്ങളും ബൈക്കും കാറുമെല്ലാം സ്വന്തമായുള്ള ഇടത്തരക്കാരായ സ്‌നേഹിക്കുന്നവർക്ക്‌ ഹൃദയം പറിച്ചുനല്‍കുന്ന നാട്ടിലെ പല യുവാക്കളും തീർത്തും അവഗണിക്കപെടുകയാണ്‌…

രണ്ടുമൂന്നുവർഷം കാടും മലയും പാടവും
പറമ്പും താണ്ടീ ഇരുന്നൂറും മുന്നൂറും പെണ്ണു
കാണല്‍ ചടങ്ങ്‌ കഴിഞ്ഞാണ്‌ അവസാനം പലർക്കും കുടകിലോ വയനാട്ടിലോ വീരാജ്‌പേ
ട്ടയിലോ എവിടേലലും ഒരു പെണ്ണ്‌ ശരിയാവു
ന്നത്‌..എന്നിട്ടും കിട്ടാത്ത മറ്റ്‌ പലരും ഇനി ജീവി
തത്തില്‍ കല്ല്യാണമെ വേണ്ടെന്ന്‌ ശപഥം ചെയ്‌ത്‌ നിത്യകന്യകനായി പുരനിറഞ്ഞു നില്‍ക്കുന്നു..

ഇത്‌ വായിക്കുന്ന പെണ്ണിന്റെ ആങ്ങിളമാർ
ഒന്നോർക്കുക…കൂലിപണിയെടുത്ത്‌ കുടുംബം
പോറ്റുന്ന നിങ്ങളില്‍ പലരുംനാളെ ഇതുപോലെ പെണ്ണ്‌ അനേ്വഷിച്ച്‌ ഇറങ്ങേണ്ടവരാണ്‌ നിങ്ങളെയും കാത്തിരിക്കുന്നത്‌ ഇതുപോലുള്ള അഌഭവങ്ങളാവാം..അതുകൊണ്ട്‌ അത്യാവശ്യം സാമ്പത്തിക ഭദ്രതയും സല്‍സ്വഭാവിയും പറയ
ത്തക്ക ദുശീലങ്ങളൊന്നുമില്ലാത്ത ഒരു ചെറുക്ക
നാണ്‌ നിങ്ങളെ പെങ്ങളെ കാണാനെത്തുന്നുവെ
ങ്കില്‍ പെങ്ങള്‍ക്ക്‌ ചെറുക്കനെ ഇഷ്‌ടപെട്ടു
വെങ്കില്‍ അച്ഛനമ്മാർ നടത്തുന്നചർച്ചകളില്‍ പങ്കാളികളാവുക…ചെറുക്കനെപറ്റി വിശദമായി അനേ്വഷിച്ച്‌ ഒട്ടും തൃപ്‌തികരമല്ലെങ്കില്‍
മാത്രം വേണ്ടെന്നുവെയ്‌ക്കുക…

അല്ലാതെ ജോലി ആശാരിപണി ആയതുകൊ
ണ്ടോ,പെയിന്റിങ്ങ്‌ പണിയായതുകൊണ്ടോ,തേ
പ്പുപണിയായതുകൊണ്ടോ, ഇലക്‌ട്രീഷ്യനായ
തുകൊണ്ടോ,ടൈല്‍സിന്റെ പണിയായതുകൊ
ണ്ടോ, ഡ്രൈവിങ്ങ്‌ പണിയായതുകൊണ്ടോ,
മീന്‍പണി ആയതുകൊണ്ടോ,കണ്ടക്‌ടറായതു
കൊണ്ടോ അവരെ വേണ്ടെന്നുവെയ്‌ക്കാതിരി
ക്കുക..കാരണം അവരായിരിക്കും നിങ്ങളുടെ പെങ്ങളെ പൊന്നുപോലെ നോക്കുന്നത്‌…

പുരനിറഞ്ഞുനില്‍ക്കുന്ന
എല്ലാ നിത്യകന്യകന്‌മാർക്കും
വേണ്ടി…സ്‌നേഹപൂർവ്വം…..

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top