×

ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്‌നവീഡിയോ പൊലീസ് പ്രചരിപ്പിച്ചതായി പരാതി

കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും ഇതിന് പിന്നില്‍ പൊലീസുകാരാണെന്നുമാണ് ആരോപണം. മൊബൈലില്‍ ചിത്രീകരിച്ച സ്റ്റേഷനകത്തെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ ദൃശ്യങ്ങളാണ് മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധമില്ലന്ന് ആലപ്പുഴ എസ്.ഐ പറഞ്ഞു.

പൊലീസിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് നിയമനടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അംഗം ശീതള്‍ രാജ് പറഞ്ഞു. നടന്നത് കടുത്ത മനുഷ്യാവകാശലംഘനമെന്നും ശീതള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top