×

ആദ്യ വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി …. ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ…

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ…

ഒരു പ്രണയത്തകര്‍ച്ചയില്‍ നില്‍ക്കുന്ന എനിക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസ്ലെ. അത് നല്ലൊരു സൗഹൃദമായി വളര്‍ന്നു. പിന്നീടെപ്പോഴോ പ്രണയമായി. ഞങ്ങള്‍ വിവാഹിതരായി. വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ ചെന്ന ആദ്യ ദിനം തന്നെ എന്റെ സ്വപ്നങ്ങള്‍ എല്ലാം വെറുതെ ആയിപ്പോയെന്ന് മനസ്സിലായി.

Related image

ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ച്‌ മാത്രമേ ബോബിയുടെ വീട്ടില്‍ നടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താന്‍ പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് എന്റെമേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.

സാമ്ബത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് എന്റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ്. ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് എന്റെ ബാങ്ക് ബാലന്‍സ് എല്ലാം ബോബിയുടെ വീട്ടുകാര്‍ പിന്‍വലിപ്പിച്ചു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച്‌ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top