×

ശമ്പളവും പെന്‍ഷനും- ഭൂമി വില 10 % നാളെ മുതല്‍ കൂടും

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനമാണ് വര്‍ധന. അതായത് സെന്റിന് 50000 രൂപയുണ്ടായിരുന്നത് 55000 ആയി വര്‍ധിക്കും. ആനുപാതികമായി സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും കൂടും. കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമിയിടപാടുകളില്‍ ന്യായവില ആറര ലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപ്പത്ര നിരക്ക് 1000 രൂപയാകും. തുടര്‍ന്നുള്ള ഓരോ ലക്ഷത്തിനും 150 രൂപ വീതം നല്‍കണം. 200 രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെങ്കിലും സബ്ജക്ട് കമ്മിറ്റി നിര്‍ദേശം പരിഗണിച്ച് കുറക്കുകയായിരുന്നു.

2014ലെ ഭൂനികുതി പുനഃസ്ഥാപിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കു നിലവിലെ മുദ്രവില 300 രൂപയില്‍നിന്നു 600 രൂപയായി വര്‍ധിക്കും. അടുത്ത പ്രവൃത്തി ദിവസം മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും റവന്യു സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ 5 ശതമാനം കൂടും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധനമന്ത്രി തോമസ് ഐസക് വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും ന്യായവിലയും വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top