×

പി ജെ ജോസഫ്‌- എം എം മണി- സജി ചെറിയാന്‍ കൂടികാഴ്‌ച.? 

തൊടുപുഴ : ചെങ്ങന്നൂര്‍ ഇലക്ഷന്‍ പ്രചരണ പോരാട്ടത്തിന്‌ പൂതിയ വഴിത്തിരിവുണ്ടാക്കാന്‍ സിപിഎം . കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ മണ്ഡലത്തില്‍ 8000 പാര്‍ട്ടി വോട്ടുകള്‍ ഉണ്ടെന്നാണ്‌ സിപിഎം വിലയിരുത്തിയിരിക്കുന്നത്‌. കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന്‌ കൊടുത്ത കണക്കില്‍ മൂവായിരം വോട്ട്‌ മാത്രമാണ്‌ കേരള കോണ്‍ഗ്രസിന്‌ ചെങ്ങന്നൂരില്‍ ഉള്ളതെന്നും. കെ എം മാണിയെ എല്‍ഡിഎഫില്‍ എടുത്താല്‍ തന്നെ പി ജെ ജോസഫും മോന്‍സും യുഡിഎഫില്‍ തന്നെ നിലനില്‍ക്കും. ആയതിനാല്‍ മാണിയെ മാത്രം സിപിഐ ക്ക്‌ സ്വീകാര്യമല്ല. എന്നാല്‍ മാവേലിക്കര ലോക്‌സഭാ സീറ്റില്‍ സിപിഐക്ക്‌ കേരള കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എം പിയെ കൂടി വിജയിപ്പിക്കാന്‍ സാധിക്കുമെന്ന പ്രലോഭനമാണ്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ സിപിഐ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്‌.

അതിനിടെ വോട്ട്‌ അഭ്യര്‍ത്ഥിക്കാനെന്ന മട്ടില്‍ സജി ചെറിയാന്‍ പി ജെ ജോസഫുമായി ഉടന്‍ കൂടി കാഴ്‌ച നടത്തുമെന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്‌. 4000 വോട്ട്‌ പഴയ ജോസഫ്‌ ഗ്രൂപ്പ്‌ വിഭാഗത്തിന്‌ ചെങ്ങന്നൂരില്‍ ഉണ്ടെന്നും സിപിഎമ്മിന്റെ കണക്കെടുപ്പില്‍ ബോധ്യപ്പെട്ടു. ഒരു മുന്നണിക്ക്‌ വേണ്ടി പ്രസംഗിക്കാന്‍ പോകാതിരിക്കുകയും മനസാക്ഷി വോട്ട്‌ എന്ന തുറന്ന നിലപാട്‌ സ്വീകരിക്കാനാണ്‌ മാണിയും ജോസ്‌ കെ മാണിയുടേയും നിലപാട്‌. ഈ തീരുമാനത്തിലേക്ക്‌ ജോസഫിനേയും ഉള്‍പ്പെടുത്താനാണ്‌ കൂടിക്കാഴ്‌ചയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്‌.

ഒരു എം പി തന്നെയാണ്‌ ചര്‍ച്ചകള്‍ക്ക്‌ മധ്യസ്ഥം നില്‍ക്കുന്നതെന്നാണ്‌ ഇപ്പോള്‍ അറിയുന്നത്‌. കേരള കോണ്‍ഗ്രസ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എല്‍ഡിഎഫില്‍ വന്നാല്‍ 16 എം പി മാരെ ലോക്‌സഭയില്‍ എത്തിക്കാമെന്നാണ്‌ സിപിഎം കണക്ക്‌ കൂട്ടുന്നത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top