×

ഒടിയന്റെ ചിത്രീകരണം അതിരപ്പിള്ളിയില്‍ Photos

വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം അതിരപ്പിള്ളിയില്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരു ഗാന രംഗമാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ വളരെ പ്രാധാന്യം നിറഞ്ഞ രംഗങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഗാനരംഗമാണിത്. മുഖത്ത് ഛായം പൂശി ഇതുവരെ കാണാത്ത ലുക്കിലാണ് മോഹന്‍ലാല്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കല സംവിധായകന്‍ പ്രശാന്ത് മാധവാണ് ഗാനത്തിനായി അതിരപ്പിള്ളിയില്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിനു താഴെയായി ക്ഷേത്രസമാനമായ രീതിയിലുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് സെറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top