×

നടിയെ ആക്രമിച്ച കേസിന് പിന്നില്‍ മഞ്ജു വാര്യരും രമ്യ നമ്ബീശനും; ആരോപണവുമായി പ്രതി

കൊച്ചി : നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണിയായിരുന്നുവെന്നും, ഇതിനു പിന്നില്‍ മഞ്ജു വാര്യരാണെന്നും പ്രതി മാര്‍ട്ടിന്‍. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്റെ ആരോപണം. നടി മഞ്ജു വാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമാണ് കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിലീപിനെ കുടുക്കാനുള്ള കളിയാണ് നടന്നത്. കേസ് കെട്ടിച്ചമച്ചതാണ്.

നടി രമ്യ നമ്ബീശനും സംവിധായകനും നടനുമായ ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ദിലീപിനെ കേസില്‍ കുടുക്കിയതിന് പ്രത്യുപകാരമായി മഞ്ജുവിന് മുംബൈയില്‍ ഫ്‌ലാറ്റും ഒടിയന്‍ സിനിമയില്‍ റോളും ലഭിച്ചെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. നിരപരാധിയായ തന്നെയും കേസില്‍ കുടുക്കിയെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോകവെയായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

തനിക്ക് കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. യഥാര്‍ത്ഥ സത്യങ്ങല്‍ കോടതി മുമ്ബാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. വിചാരണയുടെ ഭാഗമായി ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ മാര്‍ട്ടിന്‍ അടക്കം റിമാന്‍ഡിലുള്ള പ്രതികള്‍ മാത്രമാണ് ഹാജരായത്. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ കോടതിയിലെത്തിയില്ല. പകരം അവധി അപേക്ഷ നല്‍കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top