×

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പത്ത്,12 ക്ലാസിലെ പരീക്ഷകള്‍ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ തിങ്കളാഴ്ചയും. ഇരു പരീക്ഷകളും വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. പുതുക്കിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. സിബിഎസ്ഇ വെബ്‌സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്നു നടന്ന പരീക്ഷയ്ക്ക് കഴിഞ്ഞ ദിവസം പുറത്തുവന്ന അതേ ചോദ്യപേപ്പര്‍ എത്തിയതോടെയാണ് ചോര്‍ച്ച സ്ഥിരീകരിച്ചത്. ഇത് അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top