×

34 കോടി രൂപയുടെ ആഡംബര അപ്പാര്‍ട്‌മെന്റ് വേണ്ടെന്ന് കോഹ്‌ലി

മുംബൈ: 34 കോടി രൂപയുടെ ആഡംബര അപ്പാര്‍ട്‌മെന്റ് വേണ്ടെന്നുവച്ച് വിരാട് കോഹ്‌ലി. മുംബൈ വോര്‍ലി ഏരിയയിലെ ഓംകര്‍ 1973 ടവറിലെ 35-ാമത്തെ നിലയിലെ അപ്പാര്‍ട്‌മെന്റാണ് കോഹ്‌ലി 34 കോടി രൂപയ്ക്ക് വാങ്ങിയത്. 2016 ജൂണിലാണ് 7,171 സ്‌ക്വയര്‍ ഫീറ്റുളള ഈ ആഡംബര അപ്പാര്‍ട്‌മെന്റ് കോഹ്‌ലി സ്വന്തമാക്കിയത്. പക്ഷേ ഈ അപ്പാര്‍ട്‌മെന്റ് വാങ്ങിയ കരാര്‍ കോഹ്‌ലി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്.

ഓംകര്‍ റിയല്‍ട്ടോര്‍സ് ആന്റ് ഡെവലപ്പേഴ്‌സ് ആണ് ഈ പ്രോജക്ട് ചെയ്യുന്നത്. കോഹ്‌ലി കരാര്‍ റദ്ദാക്കിയതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്തിടെ കോഹ്‌ലി പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് ഒരു അപ്പാര്‍ടെമെന്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇതാണ് കോഹ്‌ലി ആഡംബര അപ്പാര്‍ട്‌മെന്റ് വേണ്ടെന്നു വച്ചതിനുള്ള കാരണമായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മുംബൈയിലെ ഡോ.ആനി ബസന്ത് റോഡിലെ റെഹേജ ലെജന്‍ഡിലെ ആഡംബര അപ്പാര്‍ട്‌മെന്റിലാണ് കോഹ്‌ലി ഇപ്പോള്‍ താമസിക്കുന്നത്. 40ാമത്തെ നിലയിലാണ് കോഹ്‌ലിയുടെ അപ്പാര്‍ട്‌മെന്റ്. വാടക അപ്പാര്‍ട്‌മെന്റില്‍നിന്നുളള ചിത്രം കോഹ്‌ലി അടുത്തിടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top