×

സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക പിഴവെന്ന്‌

മുംബൈ : രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 2016 ല്‍ കഴക്കൂട്ടത്തില്‍ നിന്നും മല്‍സരിക്കുമ്ബോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതായാണ് രേഖപ്പെടുത്തിയത്.

2004-2005 സാമ്ബത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016 ല്‍ കഴക്കൂട്ടത്തി നിന്ന് മല്‍സരിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കിയത്. 3,97,588 രൂപ ആദായനികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായനികുതി അടച്ചിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്. ഒന്നരവര്‍ഷം മുമ്ബ് നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവെച്ചു എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ പത്രിക തള്ളാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top