×

ബിഡെജെഎസ് എന്‍ഡിഎ മുന്നണി വിടുമോ..? തുഷാര്‍ പറയുന്നത്‌ ഇങ്ങനെ..

രാജ്യസഭാ സീറ്റ് ഒഴിവുണ്ടാകുമ്ബോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരു പരിഗണിക്കുമെന്നു മുന്‍പു ധാരണയുണ്ടായിരുന്നു. ബിജെപിയുടെ നേതാക്കള്‍ക്കു സീറ്റ് നല്‍കാത്തതില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ അതൃപ്തി പരിഹരിക്കാന്‍, ഇനിയുണ്ടാകുന്ന രണ്ട് ഒഴിവുകളില്‍ ഒന്നിലേക്കു തുഷാറിനെ പരിഗണിക്കാനായിരുന്നു എന്‍ഡിഎ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മുന്‍പുണ്ടായിരുന്ന രണ്ട് ഒഴിവുകളില്‍ സുരേഷ് ഗോപിയെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും രാജ്യസഭയിലേക്ക് എടുത്തിരുന്നു. ഇത്തവണ വി.മുരളീധരനു സീറ്റ് നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരുടെ അതൃപ്തി മാറ്റിയെടുക്കുകയായിരുന്നു.

എന്തായാലും ഇപ്പോഴത്തെ നിലയില്‍ ബിഡെജെഎസ് എന്‍ഡിഎ മുന്നണി വിടുമോ എന്ന ചോദ്യം പ്രസക്തമാണ്. മറ്റേതെങ്കിലും മുന്നണിയില്‍ ഉറപ്പു കിട്ടിയാല്‍ അങ്ങോട്ടു ചാടാം എന്നാണ് തുഷാറിന്റെയും കൂട്ടരുടെയും ആലോചന. ഇതിനായി ‘പാര്‍ട്ടി സ്ഥാപനകനായ’ ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചന നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഭരണം പിടിക്കാന്‍ വേണ്ടി എല്‍ഡിഎഫ് വോട്ടു ബാങ്ക് ചോര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് ബിഡിജെഎസിനെ വളര്‍ത്താന്‍ കൂട്ടു നിന്നതും പാര്‍ട്ടി രൂപീകരണത്തിന് എല്ലാ സഹായവും നല്‍കിയത്. എന്നാല്‍, ഈ തീരുമാനം യുഡിഎഫിന് തന്നെ വിനയായി മാറി. ഇപ്പോള്‍ എന്‍ഡിഎ സ്ഥാനമാനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുമ്ബോള്‍ യുഡിഎഫിലേക്ക് ചേക്കാറാന്‍ സാധ്യത തേടുകയാണ് തുഷാറും കൂട്ടരും. എന്നാല്‍, അവിടെ വി എം സുധീരന്റെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നത് വ്യക്തമാണ്.

ഇതിനിടെ എല്‍ഡിഎഫിലേക്ക് കണ്ണുനട്ടിരിക്കയാണ് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, അവിടെയും തല്‍ക്കാലം പ്രവേശനം എളുപ്പമല്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരാനാണ് സാധ്യത. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവില്‍ ബി.ഡി.ജെ.എസ്, ബിജെപി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചന തുഷാര്‍ തന്നെ നല്‍കിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവര്‍ക്ക് 14 കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എന്‍.ഡി.എ മുന്നണി വിടാന്‍ ബി.ഡി.ജെ.എസ് തയ്യാറാകുന്നതായുള്ള സൂചന നല്‍കിയത്. ഇപ്പോഴത്തെ നിലയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെുപ്പ് ലക്ഷ്യമിട്ടാണ് ബിഡിജെഎസ് കരുനീക്കം.

 

പാര്‍ട്ടിക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ബിജെപി തയാറാകാത്തതു തുഷാറിന് കടുത്ത നിരാശയുണ്ട്. എന്നാല്‍, പ്രതീക്ഷിച്ച സ്ഥാന കിട്ടാത്തതും കൊണ്ട് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുക മാത്രമാണ് ഉണ്ടായത്.

എംപി സ്ഥാനം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്നാണ് തുഷാര്‍ നിരാശ മറയ്ക്കാന്‍ പറയുന്നത്. ബിഡിജെഎസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ സൃഷ്ടിയാണ് ഇതെല്ലാം. അധികാര സ്ഥാനങ്ങള്‍ മോഹിച്ചല്ല ബിഡിജെഎസ് രൂപീകരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എന്‍ഡിഎയും വ്യത്യസ്തമല്ല. മുന്നണികള്‍ മതനിരപേക്ഷത പ്രസംഗിക്കുന്നതല്ലാതെ പ്രാവര്‍ത്തികമാക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ്, കോര്‍പറേഷന്‍ ഭാരവാഹിത്വമാണു ബിജെപിയോടു പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ ബിഡിജെഎസ് ആവശ്യപ്പെട്ടത്. അതു നല്‍കുമെന്നു വാക്കു നല്‍കിയെങ്കിലും പാലിക്കാത്തതില്‍ ബിഡിജെഎസിനും മറ്റു ഘടകക്ഷികള്‍ക്കും അമര്‍ഷമുണ്ട്. ബിഡിജെഎസ് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു മറ്റു സഖ്യകക്ഷികള്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ തയാറായതെന്നും തുഷാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top