×

നിര്‍ബന്ധിക്കാതെ 100 കോടി പിരിക്കണം- ഖജനാവ്‌ നിറയ്‌ക്കാന്‍ യാത്ര

തിരുവനന്തപുരം:ഏപ്രില്‍ ഏഴു മുതല്‍ 25 വരെയാണു ജനമോചനയാത്ര. ഒരു ജില്ലയില്‍ ഒരു ദിവസം എന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയിലൂടെ നൂറു കോടിയുടെ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജനമോചനയാത്രയോട് അനുബന്ധിച്ച്‌ ഒരു ബൂത്തില്‍നിന്ന് 50,000 രൂപ പിരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആകെ 2,40,000ല്‍പരം ബൂത്തുകളാണുള്ളത്. നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ 120 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. കുറഞ്ഞതു 100 കോടിയെങ്കിലും ഉറപ്പാക്കും വിധം പിരിക്കണമെന്നാണു നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത സാഹചര്യത്തില്‍ ജനങ്ങളില്‍നിന്നുള്ള ധനസമാഹരണം ഊര്‍ജിമാക്കി മാത്രമേ പ്രവര്‍ത്തന ഫണ്ടു കണ്ടെത്താനാവൂ എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ബൂത്തില്‍നിന്നും സമാഹരിക്കുന്ന 50,000 രൂപയില്‍ 15,000രൂപ കെപിസിസിയും ഡിസിസിയും തുല്യമായി വീതിച്ചെടുക്കും. ബാക്കി പണം ബൂത്ത്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്കു പങ്കിട്ടെടുക്കാം.

50, 100, 500 രൂപയുടെ കൂപ്പണുകളിലൂടെ പണം പിരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പരമാവധി പണം പിരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അതു നിര്‍ബന്ധിച്ചാവരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top