×

ത്രിപുര മുഖ്യമന്ത്രി – 48കാരനായ ബ്ലിപ്ലവ് കുമാറിന്റെ ജീവിതം ഇങ്ങനെ

അഗര്‍ത്തല: 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി അധികാരത്തിലെത്തിലെത്തുമ്ബോള്‍ അവിടെ ശ്രദ്ധാ കേന്ദ്രമാകുന്നത് 48കാരനായ ബിപ്ലബ് കുമാര്‍ ദേവാണ്. ത്രിപുരയുടെ രാഷ്ട്രീയത്തില്‍ ഒരു പുത്തന്‍ നാമദേയമാകുന്ന പേരാണ് ബിപ്ലബ് കുമാര്‍ ദേബ്.

ബിപ്ലബ് കുമാറിനെ പാര്‍ട്ടി പ്രസിഡന്റായി അവരോധിക്കുന്നത് മധ്യപ്രദേശിലെ സത്നാ എംപിയായിരുന്ന ഗണേശ് സിംഗിന്റെ സാഹായിയായി പ്രവര്‍ത്തിക്കുമ്ബോഴായിരുന്നു. 2016ല്‍ ത്രിപുരയില്‍ പാര്‍ട്ടി പ്രസിഡന്റായി നിയോഗിക്കപ്പെടുമ്ബോള്‍ സംസ്ഥാനത്ത് ബിജെപി എന്നത് പേരിന് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത പാര്‍ട്ടിയായിരുന്ന ബിജെപിയെ ഇത്രയും വലിയ വിജയത്തിലേക്കെ് എത്തിച്ചതില്‍ ബിപ്ലബ് കുമാറിന്റെ പങ്ക് വലുതാണ്.

നപ്രീതിയുടെ കാര്യത്തില്‍ മണിക് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളും ആര്‍എസ്‌എസിന്റെ പരിശീലനത്തില്‍ ഉയര്‍ന്നുവന്ന നേതാവായ ബിപ്ലബ് കുമാര്‍ ഏറ്റവും മികച്ച പ്രതിഛായയുള്ള നേതാക്കളിലൊരാളാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ബിപ്ലവ് തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രി പദവി കയ്യാളുകയെന്നും മാണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതിയുള്ള നേതാവായി ബിപ്ലവിനെ സര്‍വേകളില്‍ കണ്ടെത്തിയിരുന്നുവെന്നും സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ത്രിപുരയില്‍ സിപിഎമ്മിന്റെ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ബിജെപിക്കും ആര്‍എസ്‌എസിനുമൊപ്പം പടപൊരുതിയ നേതാവാണ് ബിപ്ലവെന്നും സംഘാടകമികവിലും പ്രതിച്ഛായയിലും അദ്ദേഹത്തിന് മറ്റൊരു എതിരാളിയില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.

ബിജെപിയില്‍ സജീവമാകും മുന്‍പു സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു ബിപ്ലബ് കുമാര്‍. ഡല്‍ഹിയില്‍ ഏറെക്കാലം പ്രഫഷനല്‍ ജിം ഇന്‍സ്ട്രക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച ബിപ്ലബ് കുമാര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് ആദ്യം ഡല്‍ഹിയിലെത്തിയത്.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണക്കുകൂട്ടി തന്നെയാണ് ബിജെപി നേതൃത്വം ബിപ്ലവിനെ ഒരിടവേളക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് പറിച്ചുനടുന്നത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ് ബിപ്ലബ് കുമാറിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top