×

ഹിറ്റ്‌ലറിന് ഗീബല്‍സ് പോലെയാണ് മോദിക്ക് രവിശങ്കര്‍ പ്രസാദ്; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ:

ന്യൂഡല്‍ഹി: ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്ത്. ഹിറ്റ്‌ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്. ഇറാഖില്‍ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകള്‍ നെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ:

പ്രശ്‌നം 39 ഇന്ത്യക്കാര്‍ മരിച്ചു; സര്‍ക്കാരിന്റെ നുണ പൊളിഞ്ഞു

പോംവഴി – ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുക

ഫലം – മാധ്യമങ്ങള്‍ പുതിയ സംഭവത്തിനു പിന്നാലെ. 39 ഇന്ത്യക്കാര്‍ റഡാറില്‍നിന്നു മായും.

പ്രശ്‌നം അവസാനിച്ചു.

എന്നാല്‍, പ്രധാന വിഷയങ്ങള്‍ മറച്ചുവയ്ക്കുന്നതിന് കഥകള്‍ മെനയുന്ന കാര്യത്തില്‍ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദിനെ പ്രതി സ്ഥാനത്തു നിര്‍ത്തുന്ന ട്വീറ്റുമായാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയത്.

‘ഹിറ്റ്‌ലറിന് ഗീബല്‍സ് എന്നു പേരുള്ള ഒരു കമാന്‍ഡറുണ്ടായിരുന്നു. അതുപോലെ നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രവിശങ്കര്‍ പ്രസാദ് എന്നു പേരുള്ള ഒരു മന്ത്രിയുണ്ട് – സുര്‍ജേവാല ട്വീറ്റ് ചെയ്തു.

അഞ്ചു കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണു കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി വിവാദത്തില്‍പ്പെട്ടത്. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിന്റെയും സുര്‍ജേവാലയുടെയും വിമര്‍ശനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top