×

സുഹൃത്തിന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കസാകിസ്താന്‍ പൗരയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ ചേര്‍ന്ന് ഡലല്‍ഹിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താന്‍ പൗരന്മാരായ ജംഷദ് ഖാന്‍, സര്‍മാല്‍ ഖാന്‍ എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. കാശ്മീരി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അഞ്ച് വര്‍ഷം മുമ്ബാണ് യുവതി ഡല്‍ഹിയില്‍ എത്തുന്നത്. വസ്ത്രവ്യാപാരത്തിനായി ഡല്‍ഹിയിലെത്തിയ ജംഷദ് ഖാനും സര്‍മാല്‍ ഖാനും ബല്ലിമാരന്‍ മേഖലയിലാണ് താമസിക്കുന്നത്.

ഇവര്‍ പീഡനത്തിരയായ യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുവതിയുടെ വീട്ടില്‍ ഭര്‍ത്താവില്ലെന്ന് മനസിലാക്കിയ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top